സ്നേഹ ഭവനത്തിന് കട്ടില വെച്ചു.

സ്നേഹ ഭവനത്തിന് കട്ടില വെച്ചു.

പരപ്പനങ്ങാടി. :കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ 2021 -26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്നേഹഭവൻ പദ്ധതിയോടനുബന്ധിച്ച് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ നിർമ്മിക്കുന്ന ആദ്യ സ്നേഹഭവനത്തിന്റെ കട്ടില വെക്കൽ കർമ്മം തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് നിർവഹിച്ചു. വർഷങ്ങൾക്ക് മുമ്പ്  നിർമ്മാണ ജോലിക്കിടയിൽ ഉയരത്തിൽനിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ യുവാവിന്റെ  കുടുംബത്തിനാണ് പരപ്പനങ്ങാടിയിൽ സ്നേഹ ഭവനം ഒരുക്കുന്നത്. ചടങ്ങിൽ  പരപ്പനങ്ങാടി എ.ഇ.ഒ. പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.  പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. അബ്ദുൽ മുനീർ,  വാർഡ് കൗൺസിലർ സി.വി കാസിം കോയ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.ടി വൃന്ദ കുമാരി, എ.എസ്.ഒ. സി. ടി.പി നൂറുൽ അമീൻ, ജില്ലാ സെക്രട്ടറി സി.വി. അരവിന്ദ്, പി.കെ. മനോജ്, എ.വി. ഹസ്സൻ കോയ, പി. സതീദേവി, കെ ജൈസൽ,  പി അബ്ദുൽ സമദ്, കെ അബ്ദുറഹ്മാൻ,പി കെ അനൂജ്, കെ ജയരാജൻ,പി എൻ പ്രശോബ്, വിഎം  മുഹമ്മദലി , കെ നാസർ  എൻ എം ബിന്ദു മോൾ, കെ ഷക്കീല, കെ ഷീജ, പി മീനമോൾ, പ്രിയ വിനീത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Sharing is caring!