കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ  കുടുംബങ്ങൾക്ക് ആശ്വാസവുമായി ഇ.ടി.മുഹമ്മദ് ബഷീർ എം.പിയും പി.നന്ദകുമാർ എം.എൽ.എയും

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ  കുടുംബങ്ങൾക്ക് ആശ്വാസവുമായി ഇ.ടി.മുഹമ്മദ് ബഷീർ എം.പിയും പി.നന്ദകുമാർ എം.എൽ.എയും

പൊന്നാനി:പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ തോണി മറിഞ്ഞു കാണാതായ ബീരാൻ,ഇബ്രാഹിം, മുഹമ്മദ് അലി എന്നവരുടെ വീടുകളിലാണ് സമാശ്വാസവുമായി ഇ. ടി. മുഹമ്മദ് ബഷീർ എംപി യും ,പി.നന്ദകുമാർ എം.എൽ.എയും എത്തിയത്.തങ്ങളുടെ പ്രിയപ്പെട്ടവരുടെ അപകടാവസ്ഥ ജനപ്രതിനിധികൾക്ക്  മുന്നിൽ വിവരിച്ച് പൊട്ടിക്കരയുന്ന കുടുംബങ്ങളുടെ ചിത്രം കരളലിയിപ്പിക്കുന്നതായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ ഇരുവരും അധികൃതരുമായി ബന്ധപ്പെട്ട് തിരച്ചിലിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് നിർദ്ദേശിച്ചിരുന്നു. വീട്ടിലെത്തിയ എം.പി ജില്ലാ കളക്ടറുമായി ഫോണിൽ സംസാരിക്കുകയും സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. തിരച്ചിലിന് നേവിയുടെ സഹായം  തേടിയിട്ടുണ്ടെന്നും തിരച്ചിലനായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കുന്നു ണ്ടെന്നും കളക്ടർ എം.പിയെ അറിയിച്ചു

Sharing is caring!