നന്മയുടെ സന്ദേശം കവിതയിലൂടെ പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു അക്കിത്തം:ഇ ടി

നന്മയുടെ സന്ദേശം കവിതയിലൂടെ പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു അക്കിത്തം:ഇ ടി

കുമരനല്ലൂർ: മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകർന്നു നിത്യ നിർമ്മല പൗർണ്ണമിയായി സമൂഹത്തിന് നിറം പകർന്നുനൽകിയ കവിയായിരുന്നു മഹാകവി അക്കിത്തമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
അക്കിത്തം ചരമ വാർഷികത്തിന്റെ ഭാഗമായി കുമരനെല്ലൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ അതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കവിതകൾ ഏതു സാധാരണക്കാരനും,സാഹിത്യകാരനും ഒരുപോലെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.സാമൂഹിക തിന്മകളെ പോലെ നന്മകളെയും കോർത്തിയിണക്കിയ ചിന്തകൾ എന്നും നിറം മങ്ങാത്തതാണ്.ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസവും ഇടിഞ്ഞുപൊളിഞ്ഞ ലോകവും എന്നും പ്രസക്തമാണെന്ന് ഇ ടി പറഞ്ഞു.

ആനാചാരത്തിനും അന്ധവിശ്വാസത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ കവിതയിലൂടെ ചാലിച്ച വ്യക്തിത്വമായിരുന്നു മഹാകവി അക്കിത്തമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.
പ്രണയത്തിൽ പോലും പകയും വിദ്വേഷവും ദർശിക്കുന്ന വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ കവിത പ്രസക്തമായിരുന്നു. അക്കിത്തം ചരമ വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Sharing is caring!