പൊന്നാനിയിൽ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി ടി.എം സിദ്ദിഖിനെതിരെയുള്ള നടപടി പ്രധാന ചർച്ചയാക്കി  അംഗങ്ങൾ

പൊന്നാനിയിൽ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി ടി.എം സിദ്ദിഖിനെതിരെയുള്ള നടപടി പ്രധാന ചർച്ചയാക്കി  അംഗങ്ങൾ

പൊന്നാനി: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദിഖിനെതിരെ നടപടി കൈകൊണ്ട സാഹചര്യത്തിനിടയിൽ പൊന്നാനിയിൽ ആരംഭിച്ച ലോക്കൽ സമ്മേളനങ്ങളിലും പ്രധാന ചർച്ച നടപടി സംബന്ധിച്ച്.അതേസമയം ടി.എം സിദ്ദിഖിന് വേണ്ടി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങളെ എൽ .സി യിൽ നിന്ന് നീക്കി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും, എൽ.സി അംഗവുമായിരുന്ന ടി.കെ മശ്ഹൂദ്, എൽ.സി അംഗമായിരുന്ന നവാസ് എന്നിവരെയാണ്  ലോക്കൽ കമ്മറ്റിയിൽ  നിന്ന് നീക്കിയത്. ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ഇരുവരും നേരത്തെ രാജി നൽകിയിരുന്നു.ഇതേത്തുടർന്നാണ്  നടപടിയെന്നാണ്  സൂചന. പതിനൊന്ന്  പേർക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചവരിൽ ഉൾപ്പെട്ടവരായിരുന്നു മശ്ഹൂദും, നവാസും.കഴിഞ്ഞ ദിവസം നടന്ന പൊന്നാനി നഗരം ലോക്കൽ സമ്മേളനത്തിൽ രണ്ട് ബ്രാഞ്ചിലെ പ്രതിനിധികളൊഴികെ മറ്റെല്ലാ ബ്രാഞ്ച് കമ്മറ്റിയംഗങ്ങളും ടി.എം സിദ്ദിഖിനെതിരെയുള്ള നടപടിയിൽ ചോദ്യം ചെയ്തതായാണ് സൂചന.അതേസമയം, ലോക്കൽ സമ്മേളനങ്ങൾ ആരംഭിച്ചെങ്കിലും ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി.എം സിദ്ദിഖിനെ ഉദ്ഘാടനങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് നടപടിയുടെ മുന്നോടിയായാണെന്നാണ് വിവരങ്ങൾ. പൊന്നാനി നഗരം ലോക്കൽ സമ്മേളനവും, ചെറുവായ്ക്കര  ലോക്കൽ സമ്മേളനവും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായ പ്രൊഫ.എം.എം നാരായണനാണ് ഉദ്ഘാടനം ചെയ്തത്. പൊന്നാനി നഗരം ലോക്കൽ കമ്മറ്റി രണ്ടായി വിഭജിച്ചു. മെമ്പർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ പൊന്നാനി നഗരം, പൊന്നാനി സൗത്ത് ലോക്കൽ കമ്മറ്റികളായാണ് വിഭജിച്ചത്. യു.കെ അബൂബക്കിനെ പൊന്നാനി നഗരം ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. പുതുതായി  നിലവിൽ വന്ന പൊന്നാനി സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം.എ ഹമീദിനെ തെരഞ്ഞെടുത്തു.ചെറുവായ്ക്കര ലോക്കൽ സെക്രട്ടറിയായി സി.പി മുഹമ്മദ് കുഞ്ഞിയെ വീണ്ടും തെരഞ്ഞെടുത്തു

Sharing is caring!