തിരൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കാമുകന്റെ പിതാവിന്റെ വെട്ടിക്കൊല്ലാന്‍ ശ്രമം പെണ്‍കുട്ടിയുടെ പിതൃസഹോദരന് അറസ്റ്റില്‍

തിരൂര്‍: തിരൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കാമുകന്റെ പിതാവിന്റെ വെട്ടിക്കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പിതൃസഹോദരന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷന്‍ ആക്രമണത്തിലാണ് കാമുകനായ ആണ്‍കുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റത്. കബീര്‍ എന്നയാളെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന് ഹസല്‍മോനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം കൈമനശേരിയില്‍ വച്ച് കബീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചത്.
പ്ലസ് ടു വിദ്യാര്‍ത്ഥിയായ കബീറിന്റെ മകന് സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരായതിനാല്‍ ബന്ധം അറിഞ്ഞതോടെ എതിര്‍ത്തു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നു . ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ എത്തിയപ്പോള്‍ കാമുകനൊപ്പം പോകണമെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംരക്ഷണം കബീറിന്റെ കുടുംബം ഏറ്റെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹക്കാര്യം ആലോചിക്കാമെന്നായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചത്. ഇതിനിടെയാണ് കബീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കബീറിന്റെ തലയ്ക്ക് പതിനാറ് സ്റ്റിച്ച് ഉണ്ട്. കാലിനു പത്തും. കബീറിനും,കുടുംബത്തിനും നേരെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതായും പറയപ്പെടുന്നു. സംഭവത്തില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]