കെ.ടി.ജലീല്‍ ബന്ധുനിയമന വിഷയത്തില്‍ ബലിയാടായ സഹീര്‍കാലടി വീണ്ടും മുഖ്യമന്ത്രിക്ക് മുന്നില്‍

കെ.ടി.ജലീല്‍ ബന്ധുനിയമന വിഷയത്തില്‍ ബലിയാടായ സഹീര്‍കാലടി വീണ്ടും മുഖ്യമന്ത്രിക്ക് മുന്നില്‍

മലപ്പുറം: മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിഷയത്തില്‍ ബലിയാടായ ഉദ്യോഗസ്ഥന്‍ സഹീര്‍ കാലടി വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സഹീര്‍ ഇന്നും നിയമ പോരാട്ടത്തിലാണ്. ജലീല്‍ തന്റെ ബന്ധുവായ അദീപിനെ സര്‍ക്കാര്‍ ജോലിനല്‍കി നിയമിച്ചപ്പോള്‍ ഈസ്ഥനത്തിന് അര്‍ഹനായിരുന്ന അപേക്ഷകനായിരുന്നു സഹീര്‍കാലടി. സംഭവത്തെ തുടര്‍ന്ന് നിരന്തര തൊഴില്‍ പീഡനങ്ങളെ തുടര്‍ന്ന് 20 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍കെ 38 വയസില്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്സില്‍ നിന്നും അക്കൗണ്ട്സ് മാനേജര്‍ ജോലിയില്‍ നിന്നും സഹീര്‍ 2019 ജൂലൈ ഒന്നിനു സഹീര്‍ രാജിവെച്ചു. ഇന്നു മലപ്പുറം സഹകരണ ആശുപത്രിയുടെ സെക്രട്ടറിയാണ്. കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തില്‍ ബലിയാടായ സഹീര്‍ കാലടി നീതി തേടി വീണ്ടും ഇന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഇത് എഴാം തവണയാണ് പരാതി നല്‍കുന്നതെന്ന് സഹീര്‍ കാലടി പറഞ്ഞു. പരാതികാരനെ ഒരിക്കല്‍ പോലും കേള്‍ക്കാതെ ആരോപണ വിധേയനായ എം.ഡി നല്‍കിയ വിശദീകരണം മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്ന് സഹീര്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷത്തിനു ശേഷം സഹീറിന്റെ ആറ് പരാതികളും വ്യവസായ വകുപ്പ് നിരസിച്ചിരുന്നു. സഹീര്‍കാലടിയുടെ നിയമപോരാട്ടത്തെ കുറിച്ചും, ബന്ധുനിയമന വിഷയവും മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലും ഉള്‍പ്പെടെ സഹീര്‍കാലടിയുടെ തുറന്നു പറച്ചില്‍ ഇന്നു മറുപുറം കേരളാ ഓണ്‍ലൈന്‍ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്തു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാം. താഴെ യൂട്യൂബ് ലിങ്ക്

Sharing is caring!