മലപ്പുറം കൊണ്ടോട്ടിയില്‍ എസ്‌ഐയ്ക്ക് കുത്തേറ്റ് ഗുരുതര പരുക്ക്

മലപ്പുറം കൊണ്ടോട്ടിയില്‍ എസ്‌ഐയ്ക്ക് കുത്തേറ്റ് ഗുരുതര പരുക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ എസ്‌ഐയ്ക്ക് കുത്തേറ്റ് ഗുരുതര പരിക്ക്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ എസ്‌ഐ രാമചന്ദ്രനാണ് ഡ്യൂട്ടിക്കിടയില്‍ കുത്തേറ്റത്. പള്ളിക്കല്‍ ബസാര്‍ ചെരുപ്പ് കടയില്‍ പ്രശ്‌നമുണ്ടാക്കിയ കേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ എസ്‌ഐയെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് ശേഷം 3.30 നായിരുന്നു സംഭവം. പള്ളിക്കല്‍ ബസാറിലെ ചെരുപ്പ് കടയില്‍ എത്തിയ ഒരാള്‍ ജോലിക്ക് തടസുമുണ്ടാക്കുന്നുവെന്ന് കടയിലെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രാമചന്ദ്രന്‍ സ്ഥലത്തെത്തിയത്. പ്രതിയുമായി വാക്കേറ്റമുണ്ടായതിനിടെ, ഇയാള്‍ എസ്‌ഐയുടെ തോളില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ എസ്‌ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
സംഭവത്തില്‍ പ്രതി ഹരീഷ് പിടിയിലായി.

 

Sharing is caring!