മലപ്പുറം നന്നമ്പ്ര സ്‌കൂള്‍പടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം നന്നമ്പ്ര സ്‌കൂള്‍പടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പരപ്പനങ്ങാടി നന്നമ്പ്ര സ്‌കൂള്‍പടിയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. പാലത്തിങ്ങല്‍ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.
ഇന്നലെ  വൈകുന്നേരം 3.30 നാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. യാത്രക്കാരായ മണലിപ്പുഴ സ്വദേശികള്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹം തിരൂരങ്ങാടി മോര്‍ച്ചറിയില്‍.

Sharing is caring!