കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി

ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെരിഫിക്കേഷന് പൂര്‍ത്തിയായശേഷം മരണമടഞ്ഞ വ്യക്തിയെ സംബന്ധിച്ച് താഴെ പറയുന്ന വിവരങ്ങള്‍ ക്രമ പ്രകാരം നല്‍കണം.
നല്‍കേണ്ട വിവരങ്ങള്‍:
1. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച മരണസര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍
2. മരണ സര്‍ട്ടിഫിക്കറ്റിലേത് പോലെ പേര്, വയസ്സ്, ലിംഗം
3. പിതാവിന്റെയോ മാതാവിന്റെയോ ഭര്‍ത്താവിന്റെയോ പേര്
4. ആശുപത്രിയില്‍ നല്കിയ ഫോണ്‍ നമ്പര്‍
5. സ്ഥിരമായ മേല്‍ വിലാസം, ജില്ല
6. തദ്ദേശസ്വയംഭരണ സ്ഥാപനം, മരണപ്പെട്ട തീയതി, മരണപ്പെട്ട സ്ഥലം, മരണം നടന്ന ജില്ല
7. മരണ സര്‍ട്ടിഫിക്കറ്റ് നല്കിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്
8. മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര്
9.മരണ സര്‍ട്ടിഫിക്കറ്റ്, മറ്റ് ആശുപത്രി രേഖകള്‍ എന്നിവ സ്കാന്‍ ചെയ്തത്
10. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങള്‍
തുടര്‍ന്ന് അപ്പീല്‍ വിജയകരമായി സമര്‍പ്പിച്ചു എന്നത് സംബന്ധിച്ച് സന്ദേശം ലഭിക്കും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു അപേക്ഷ നമ്പറും ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അപ്പീല്‍ അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും. സമര്‍പ്പിച്ച അപേക്ഷയിലെ രേഖകളിലെ കൂട്ടിച്ചേര്‍ക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയക്കും. തുടര്‍ന്ന് ജില്ലാതല കോവിഡ് മരണ പരിശോധനാ സമിതി ഈ അപ്പീല്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച വിവരം അപേക്ഷകന്റെ ഫോണിലേക്ക് സന്ദേശമായി നല്‍കുകയും ചെയ്യും. തുടര്‍ന്ന് പുതിയ മരണ സര്‍ട്ടിഫിക്കറ്റ്, അപ്പീല്‍ നല്കിയ വ്യക്തിക്ക് ആരോഗ്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]