പുളിക്കലില്‍ കാണാതായ യുവാവ് എം സാന്‍ഡ് ടാങ്കില്‍ മരിച്ച നിലയില്‍

 

കൊണ്ടോട്ടി: പുളിക്കലില്‍ അഥിതി തൊഴിലാളിയായ യുവാവിനെ ക്രഷര്‍ യൂണിറ്റിന്റെ എം സാന്‍ഡ് ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റിലാണ് ഒഡീഷ സ്വദേശിയായ ആനന്ദ് സബര്‍നെ(29) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇയാളെ കാണാതായിരുന്നു. ഇന്ന് എം സാന്‍ഡ് നിറയ്ക്കാന്‍ എത്തിയ ലോറിയിലെ ആളുകളാണ് കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്. ഉടന്‍ തന്നെ നാട്ടുകാരെയും കൊണ്ടോട്ടി പോലീസിനെയും വിവരമറിയിച്ചു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Sharing is caring!