മലപ്പുറത്ത് ഊഞ്ഞാല്‍ കയറില്‍ കുരുങ്ങി 9വയസ്സുകാരന്‍ മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാല്‍കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്. പൂക്കോട്ടുംപാടം എസ് ഐ രാജേഷ് അയോടന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!