കനത്തമഴയില്‍ വീട് തകര്‍ന്ന് കരിപ്പൂരില്‍ 7മാസവും 8വയസ്സും പ്രായമുള്ള 2കുഞ്ഞുങ്ങള്‍ മരിച്ചു

കനത്തമഴയില്‍ വീട് തകര്‍ന്ന് കരിപ്പൂരില്‍ 7മാസവും 8വയസ്സും പ്രായമുള്ള 2കുഞ്ഞുങ്ങള്‍ മരിച്ചു

മലപ്പുറം: കരിപ്പൂരില്‍ മാതംകുളം ഭാഗത്തു ശക്തമായ മഴയില്‍ വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു.. അബൂബക്കര്‍ സിദ്ധീഖ് സുമയ്യ ദമ്പതികളുടെ മക്കളായ ദിയാന ഫാത്തിമ (ഏഴ് വയസ് )ലുബാന ഫാത്തിമ (ആറ് മാസം ) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 13ലെ ചോനാരി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലേക്ക് മകള്‍ സുമയ്യക്കും കുടുംബത്തിനും പണിതുകൊണ്ടിരിക്കുന്ന വീട് തകര്‍ന്ന് മണ്ണും കല്ലും മറ്റു പതിച്ചാണ് വീട് തകര്‍ന്ന് കുട്ടികള്‍ മരിച്ചത്.
വീട്ടിലെ മറ്റ് അംഗങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും താഹസില്‍ദാര്‍ അറിയിച്ചു.

Sharing is caring!