മലപ്പുറം അത്താണിക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം അത്താണിക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി: അത്താണിക്കല്‍ സ്വദേശിനിയായ16 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് സ്വദേശിയായ മുഹമ്മദ് അനീഷി (20) നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് അറ്റന്റ് ചെയ്യുന്ന ഫോണിന്റെ നമ്പര്‍ കരസ്ഥമാക്കുന്ന പ്രതി മെസേജുകളില്‍ കൂടിയും ഫോണ്‍ വിളികളില്‍ കൂടിയും അവരുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി പിന്നീട് കുറ്റകൃത്യത്തിനായി അവരെ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്. വീഡിയോ കോളുകളില്‍ കൂടി പെണ്‍കുട്ടികളുടെ ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം ആ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി നഗ്‌ന ഫോട്ടോകള്‍ പെണ്‍കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് തനിക്ക് അയപ്പിക്കുന്നത് പ്രതിയുടെ സ്വഭാവമാണ്. പ്രതിയുടെ പക്കല്‍നിന്നും പിടിച്ചെടുത്ത ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ആണ് ഉള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡിഷണല്‍ എസ് ഐ മാരായ ബാബുരാജ്, രാധാകൃഷ്ണന്‍ പോലീസുകാരായ ജിനേഷ്, പ്രശാന്ത്, ദിലീപ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

 

Sharing is caring!