മലപ്പുറം കോട്ടത്തറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം കോട്ടത്തറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിലെ കോട്ടത്തറ അമ്പലത്തിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു.അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിലെ കോട്ടത്തറ അമ്പലത്തിന് സമീപം വാഹനാപകടമുണ്ടായത്.പൊന്നാനി ഭാഗത്ത് നിന്നും തിരൂര്‍ ആലത്തിയൂരിലേക്ക് പോവുകയായിരുന്ന സ്‌കോര്‍പ്പിയോ കാറും, കോഴിക്കോട് ഭാഗത്ത് നിന്നും പോവുകയായിരുന്ന ഹ്യുണ്ടായി ക്രെസ്റ്റ കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍
തിരൂര്‍ ആലത്തിയൂര്‍ സ്വദേശി പത്തായപുരക്കല്‍ പ്രജീഷ് ( 33) അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സ്‌കോര്‍പ്പിയോ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും, കുടുംബം സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് കാറിലെ രണ്ട് പേര്‍ക്കും പരിക്കേറ്റു.പരിക്കുപറ്റിയ ആലത്തിയൂര്‍ സ്വദേശികളായ രണ്ടുപേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടു പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രസന്നയാണ് മരണപെട്ട പ്രജീഷിന്റെ മാതാവ്. പിതാവ്: വേണു. സഹോദരന്‍. പ്രവി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

 

 

Sharing is caring!