ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമ്പസുകൾ സർഗ്ഗാത്മക ഇടങ്ങളാവണം: പി എം എ സലാം
ചേളാരി:സര്‍ഗ്ഗസ്വത്വം സമന്വയ സമൂഹം എന്ന പ്രമേയത്തില്‍
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നിയോജക മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് കോണ്‍ ക്യാമ്പസ് കോണ്‍ഫറന്‍സിന് ജില്ലയില്‍ തുടക്കമായി. വള്ളിക്കുന്ന് മണ്ഡലം ‘ക്യാമ്പ് കോണ്‍’ ക്യാംപസ് പ്രതിനിധി സംഗമം ചേളാരിയില്‍ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് നസീഫ് ഷെര്‍ഷ് അധ്യക്ഷന്‍ വഹിച്ചു.
രാവിലെ 9 മുതല്‍ 3 മണി വരെ നടന്ന ക്യാമ്പില്‍ ക്യാംപസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ്, ഹരിത പ്രതിനിധികളാണ് പങ്കെടുത്തത് .
വിവിധ സെഷനുകളിലായിട്ട് നടന്ന ക്യാമ്പില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പ്രമേയാവതരണം നടത്തി.
വിവിധ സെഷനുകളിലായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ഡോ: വിപി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്ന്നൂര്, സി. അസീസ്, പിഎ ജവാദ്, ടിപി നബീല്‍, ഫര്ഹാന് ബിയ്യം, എംപി സിഫ്വ, എം എ അസീസ് ചേളാരി, സി എ ബഷീര്‍, താഹിര്‍ പെരുവള്ളൂര്‍, നിസാം കെ ചേളാരി, ജാസിര്‍ തങ്ങള്‍, ഷാഫി വള്ളിക്കുന്ന് , അര്‍ഷദ് തറയിട്ടാല്‍, പിപി സഫീര്‍ , നൗഷാദ് പള്ളിക്കല്‍, കെടി ഇര്ഫാന് , ഇര്‍ഫാദ് പള്ളിക്കല്‍, സികെ ഫാസില്‍ എന്നിവര്‍ സംസാരിച്ചു.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]