മലപ്പുറം പുലാമന്തോളില്‍ ഒന്നര കിലോ കഞ്ചാവുമായി 23കാരന് പിടിയില്‍
പെരിന്തല്‍മണ്ണ:പുലാമന്തോള്‍ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചു അനധികൃതമായി കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്പെക്ടര്‍ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുലാമന്തോള്‍ പാലത്തിന് സമീപം വച്ച് ഒന്നര കിലോഗ്രാം കഞ്ചാവുമായി 23വയസ്സുകാരന് പിടിയില്‍. പുലാമന്തോള്‍ ചെമ്മല സ്വദേശി ഉമ്മറുല്‍ ഫാറൂക്കിനെയാണ് എസ്.ഐ.സി.കെ.നൗഷാദും സംഘവും അറസ്റ്റ്ചെയ്തത്.
ഇയാള്‍ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് , കളവ് കേസുകളില പ്രതിയാണ്. പ്രതിയെ കോടതിയില്‍ റിമാന്റുചെയ്തു. പെരിന്തല്‍മണ്ണ സി.ഐസുനില്‍ പുളിക്കല്‍ ,എസ് ഐ സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ എഎസ് ഐബൈഞ്ച, സീനിയര്‍ സി പി ഒ ഫൈസല്‍, സി പി ഒ മാരായ ജയേഷ്, അഷ്റഫ്, കബീര്‍ ,ഷാലു ,കൈലാസ്, ഷക്കീല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]