2വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്ന അദ്ധ്യാപകന്‍മാരുടെഒരുമാസത്തെ ശമ്പളം പിടിച്ച് സ്‌കൂള്‍ ബസ് നന്നാക്കുക

2വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്ന അദ്ധ്യാപകന്‍മാരുടെഒരുമാസത്തെ ശമ്പളം പിടിച്ച് സ്‌കൂള്‍ ബസ് നന്നാക്കുക

മലപ്പുറം: ”2 വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്ന അദ്ധ്യാപകന്‍ മാരുടെ 1മാസത്തെ ശമ്പളം പിടിച്ചു സ്‌കൂള്‍ ബസ് നന്നാക്കുക” വൈറലായി രണ്ടുവരി ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ സെപ്റ്റംബര്‍ 27ന് ഫൈസല്‍ കെ. കക്കാട് തന്റെ ഫേസ്ബുക്കിലിട്ട ഈ പോസ്റ്റ് 4200ലധികംപേരാണ് ഇതിനോടകം ഷെയര്‍ചെയ്തത്. അതോടൊപ്പം നിരവധി ലൈക്കുകളും കമന്റുകളും ഈ പോസ്റ്റിന് ലഭിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.

മറ്റു ജോലികളെല്ലാം മുടങ്ങുകയും ഭൂരിഭാഗം ജനങ്ങളും പ്രതിസന്ധിയിലായപ്പേഴും അധ്യാപകര്‍ക്കു വീട്ടിലിരുന്നു ജോലിചെയ്തും ചെയ്യാതെയും മാസവേതനം കൃത്യമായി ലഭിച്ചുവെന്ന പൊതുധാരണയുള്ളവരും എന്നാല്‍ അധ്യാപകരുടെ ഓണ്‍ലൈന്‍ പഠനക്ലാസുകളുടേയും അനുബന്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുമെല്ലാം പോസ്റ്റിനു താഴേ കമന്റുകളായി വന്നിട്ടുണ്ട്.

സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിനു പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് ഇതെ സ്‌കൂളിലെ അധ്യാപരുടെ സഹായത്തോടെ ഫോണ്‍ വാങ്ങി നല്‍കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സ്‌കൂളിലേക്കുപോകാതെ അധ്യാപകര്‍ വീട്ടിലിരുന്നുകൊണ്ടു ഓണ്‍ലൈന്‍ പഠനം നടത്തുമ്പോള്‍ ഇവരുടെ യാത്രാചെലവുകള്‍ ഉള്‍പ്പെടെ കുറഞ്ഞിട്ടും വേതനം കൃത്യമായി കൊടുക്കുന്നുണ്ടെന്നുംപറഞ്ഞും വലിയ ചര്‍ച്ചകള്‍ നേരത്തെനടന്നിരുന്നു. ഇക്കാര്യങ്ങളൊക്കെതന്നെയാണ് ഫൈസലിന്റെ പോസ്റ്റിനും ലഭിച്ചിട്ടുള്ളത്.

Sharing is caring!