മലപ്പുറത്തെ എഴുത്തുകാരി നുസ്രത്ത് വഴിക്കടവിനെ അപമാനിച്ച ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം : വഴിക്കടവ് സ്വദേശിനിയും എഴുത്തുകാരിയുമായ നുസ്രത്ത് വഴിക്കടവിനോട്
അപമര്യാദയായി സംസാരിച്ച നിലമ്പൂരിന് സമീപമുള്ള മരുത പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും ജില്ലാ പോസ്റ്റ് മാസ്റ്റര്‍ക്കുമാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവ് നല്‍കിയത്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.മരുത പോസ്റ്റ് ഓഫീസില്‍ പുസ്തകം അയക്കുന്നതിനുള്ള വിവരങ്ങളറിയുന്നതിന് പോസ്റ്റ് ഓഫീസിലെ ഫോണില്‍ വിളിച്ചപ്പോള്‍ അഞ്ജു എന്ന ഉദ്യോഗസ്ഥ തന്നെ വികലാംഗ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന് നുസ്രത്ത് സമൂഹ മാധ്യമത്തില്‍ ഒക്ടോബര്‍ 8 ന് പോസ്റ്റിട്ടിരുന്നു. പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പന്തളം സ്വദേശി എ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എന്റെ പേര് നുസ്രത്ത് എന്നാണ് വികലാംഗ എന്നല്ല എന്ന നുസ്രത്തിന്റെ പോസ്റ്റാണ് കേസിന് ആധാരമായത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
എന്റെ പേര് നുസ്രത്ത് എന്നാണ്.
വികലാംഗ എന്നല്ല.!
ആധാര്‍ കാര്‍ഡ്,ഐഡന്റിറ്റി കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്,തുടങ്ങി എന്റെ ഐഡന്റിറ്റി തെളിയിക്കുന്ന എല്ലാ രേഖയിലും നുസ്രത്ത് എന്നുതന്നെയാണ്.
അതില്‍ ഒരു ഡൗട്ടും ഇല്ല.
പിന്നെ ആരാണ് മരുത പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന അഞ്ജു എന്നവള്‍ക്ക് എന്നെ അങ്ങനെ വിളിക്കാനുള്ള അധികാരം കൊടുത്തത്.?
പുസ്തകം അയക്കുന്നതിന്റെ ഭാഗമായി അതിന്റെ കാര്യങ്ങള്‍ വിളിച്ചു സംസാരിച്ചപ്പോള്‍ മാന്യമായ രീതിയില്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് അവളുടെ കടമയാണ്.? അതിന് പകരം വളരെ മോശമായി ചൂടായി കൊണ്ടാണ് സംസാരിച്ചത്. കൂടെയുള്ള ആരോ കേട്ടപ്പോള്‍ ചോദിക്കുന്നുണ്ട്.
നീ ആരോടാണ് സംസാരിക്കുന്നത് എന്ന ചോദ്യത്തിന്.
അവള് പറയുന്ന മറുപടിയാണ്.
നമ്മുടെ നാട്ടിലെ വികലാംഗയായ പെണ്ണില്ലേ,ഓള്ക്ക് ഫുള്‍ ചോദ്യങ്ങളാണ്. ഒരു മാതിരി നായിയാണ് ആ പെണ്ണ് എന്നൊക്കെയാണ് പറഞ്ഞു കൊടുക്കുന്നത്.
ഈ രീതിയില്‍ അവള് ഫോണില്‍ പറയുന്നത് ഞാന്‍ കേള്‍ക്കുകയാണ്.
ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ഇരുന്നുകൊണ്ട് എന്തിന്റെ പേരിലാണെങ്കിലും. എന്തിനാണ് അവള് എന്നെ അങ്ങനെ വിളിച്ചത്..?
ആരാണ് അവര്‍ക്കതിന് അധികാരം കൊടുത്തത്.?
എന്റെ ഡിസബിലിറ്റിയാണോ.?
എന്റെ ഐഡന്റിറ്റി.?
അതാണോ ഈ സോസൈറ്റിയില്‍ ഞാന്‍ തെളിയിച്ചത്..?
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]