മലപ്പുറം അരിയല്ലൂരില്‍ 84വയസ്സുകാരനായ പിതാവിനെ തലക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

മലപ്പുറം അരിയല്ലൂരില്‍ 84വയസ്സുകാരനായ പിതാവിനെ തലക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

മലപ്പുറം: 84കാരനായ പിതാവിനെ തലക്കടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ മകന്‍ അറസ്റ്റില്‍. മലപ്പുറം അരിയല്ലൂര്‍ രവിമംഗലം പാണാട്ട് വീട്ടില്‍ വിനോദ് കുമാര്‍ (46) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് രവിമംഗലം പാണാട്ട് വീട്ടില്‍ മാധവന്‍ നായരെ (84) ടോര്‍ച്ച് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. സ്ഥിരംമദ്യപിച്ചെത്തുന്ന ഇയാള്‍ മുമ്പും മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പരാതിയെ തുടര്‍ന്ന് പ്രശ്‌നം സ്റ്റേഷനില്‍ വെച്ച് പരിഹരിച്ചതുമാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകശ്രമത്തിനും പേരന്റ്സ്, സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരവുമാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡി.എസ്.ഐ. മാരായ രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, സി.പി.ഒ മാരായ ജിനേഷ്, മുജീബ്, എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

 

Sharing is caring!