ചെങ്കുവെട്ടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് പാര്‍ക്ക് ചെയ്യാന്‍ നല്‍കിയ കാറുമായി സെക്യൂരിറ്റിക്കാരന്‍ മുങ്ങി

ചെങ്കുവെട്ടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് പാര്‍ക്ക് ചെയ്യാന്‍ നല്‍കിയ കാറുമായി സെക്യൂരിറ്റിക്കാരന്‍ മുങ്ങി

മലപ്പുറം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് പാര്‍ക്ക് ചെയ്യാന്‍ നല്‍കിയ
കാറുമായി സെക്യൂരിറ്റിക്കാരന്‍ മുങ്ങി. കോട്ടക്കല്‍ ചെങ്കുവെട്ടിയില്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയ യുവാവ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ സെക്യൂരിറ്റിക്കാരനെ ഏല്‍പിച്ചു. തിരിച്ചുവന്നപ്പോള്‍ കാര്‍ കാണാനില്ല. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കണ്ടത് കാറുമായി കടന്നു കളയുന്ന സെക്യൂരിറ്റിക്കരനെ. കോട്ടക്കലില്‍നിന്നും കാറുമായി മുങ്ങിയ 29കാരനെ പിടികൂടിയത് കോഴിക്കോട് നിന്നും. കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഹോട്ടലില്‍വെച്ചാണ് സംഭവം. സെക്യൂരിറ്റിക്കാരനായ വള്ളിക്കുന്ന് സ്വദേശി മുനീബ് (29) ആണ് മുങ്ങിയത്. ഇയാളെ കോഴിക്കോട് ചെമ്മങ്ങാട് പോലീസാണ് പിടികൂടിയത്.
സയിദ് സഫ്വാന്‍ ജ്യേഷ്ഠന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ എടുത്ത ശേഷം കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നല്‍കി. ഭക്ഷണം കഴിഞ്ഞു കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ കാര്‍ കണ്ടില്ല. സി സി ടി വി പരിശോധിച്ചപ്പോള്‍ കാര്‍ മുനീബ് കൊണ്ടു പോയതായി മനസ്സിലായി. കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിവരം കൈമാറിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കര്‍ശനമാക്കി. അമിത വേഗത്തില്‍ കോഴിക്കോട് വന്ന കാര്‍ ചെമ്മങ്ങാട് പോലീസിന്റെ കണ്ണില്‍ പെട്ടു. വെട്ടിച്ചു പോയ കാറിനെ പിന്തുടര്‍ന്ന് പരപ്പില്‍ ജംക്ഷനില്‍ വെച്ചു പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടക്കല്‍ പൊലീസിന് കൈമാറി.

Sharing is caring!