മലപ്പുറം തലക്കടത്തൂരില്‍ ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഡ്രൈവര്‍ മരിച്ചു

മലപ്പുറം തലക്കടത്തൂരില്‍ ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറം തലക്കടത്തൂരില്‍ ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന്
ഡ്രൈവര്‍ മരിച്ചു. തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെച്ചാണ് സംഭവം. ഓട്ടോ ഓടിച്ചുപോകുകയായിരുന്ന തങ്ങള്‍സ് റോഡിലെ കോടനയില്‍ അവറാന്‍ കുട്ടി എന്നയാളുടെ മകന്‍ സുധീര്‍(42) ആണ് മരിച്ചത്. സുധീറിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കളില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഓടിക്കൂടി സുധീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

Sharing is caring!