എഞ്ചിനിയറിംഗ് പരീക്ഷയില്‍ നാലാം റാങ്ക് മലപ്പുറം മങ്കടയിലെ സഹിലിന്

എഞ്ചിനിയറിംഗ് പരീക്ഷയില്‍ നാലാം റാങ്ക് മലപ്പുറം മങ്കടയിലെ സഹിലിന്

പെരിന്തല്‍മണ്ണ: എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിയില്‍ നാലാം റാങ്ക് മങ്കട കടന്നമണ്ണ സ്വദേശിക്ക്. കടന്നമണ്ണ കര്‍മൂക്കില്‍ അനീസുദ്ധീന്‍ സജ്‌ന ദമ്പതികളുടെ മൂത്ത മകന്‍ സഹലാണ് നാലാം റാങ്ക് നേടിയത്. മങ്കട ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് സഹല്‍ എസ് എസ് എല്‍ സി യും പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കിയത്. എസ് എസ് എല്‍ സി ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സഹല്‍ പ്ലസ് ടു വിന് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. എഞ്ചിനിയറിംഗില്‍ മെക്കാനിക്കല്‍ വിഭാഗം എടുക്കാനാണ് സഹലിന് താല്‍പര്യം. ഐ.ഐ.ടിയില്‍ പഠനം നടത്താനാണ് സഹലിന് താല്‍പര്യം. കോച്ചിങ്ങിന് പോകാതെ കഴിഞ്ഞ തവണ എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരുന്നെങ്കിലും ലിസ്റ്റില്‍ കയറിയിരുന്നില്ല. കോച്ചിംഗിന് പോയി പരീക്ഷയെഴുതിയതോടെ ഇത്തവണ നാലാം റാങ്കില്‍ ഉള്‍പ്പെടുകയായിരുന്നു.

 

 

Sharing is caring!