കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ഉണ്ടെന്ന് ആരോപണം: മാപ്പ് പറയണമെന്ന് ഇ.ടി

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ഉണ്ടെന്ന് ആരോപണം: മാപ്പ് പറയണമെന്ന് ഇ.ടി

ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രാകേഷ് പാൻഡെ കേരളത്തിൽ മാർക്ക്‌ ജിഹാദ് ഉണ്ടെന്ന് രീതിയിൽ നടത്തിയ പ്രസ്താവന അത്യധികം  പ്രതിഷേധാർഹമാണെന്നും പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും  മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി.
ഒരു അധ്യാപകന്റെ ഭാഗത്ത്‌ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത  സമീപനമാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ളത്.  പ്രബുദ്ധമായ കേരളത്തെ മുഴുവനായാണ് അദ്ദേഹം അപമാനിക്കുന്നത്. ഇവിടെ കുട്ടികൾക്ക് അനുവദിച്ച സീറ്റിൽ ഏറെ കൊടുക്കുന്നുവെന്നും കൃത്രിമമായി ജയിപ്പിച്ചു ഡൽഹിയിലേക്ക് പഠിക്കാൻ അയക്കുന്നുവെന്നും ഉള്ള വളരെ തരംതാഴ്ന്ന വസ്തുതകൾക്ക് നിരക്കാത്ത പരാമർശമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അദ്ധ്യാപകർ  കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. എന്നാൽ ഒരു  അദ്ധ്യാപകൻ നാടിന് നാശം വിതറുന്ന രീതിയിൽ   സംസാരിക്കുന്നത് അധ്യാപക വർഗ്ഗത്തിന് തന്നെയും അപകീർത്തിയുണ്ടാക്കുന്ന നടപടിയാണ്. തന്റെ പ്രസ്താവന പിൻവലിച്ചു അദ്ദേഹം മാപ്പ് പറയണമെന്നും അദ്ധ്യാപക സമൂഹവും അക്കാദമിക് മേഖലയിലെ എല്ലാവരും ഇത്തരം തെറ്റായ നീക്കത്തിന് എതിരായി തങ്ങളുടെ പ്രതിഷേധം രേഖപെടുത്തണമെന്നും ഇ. ടി പറഞ്ഞു.

Sharing is caring!