മലപ്പുറം ചെറമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച 40കാരന് അറസ്റ്റില്‍
![മലപ്പുറം ചെറമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച 40കാരന് അറസ്റ്റില്‍](https://cdn.statically.io/img/malappuramlife.com/wp-content/uploads/2021/10/5.jpg)
പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചിറമംഗലം സ്വദേശിയായ
ഹരിദാസ (40 ) നെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോണ്‍ മുഖാന്തിരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായ യുവതിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി അഡി.എസ്.ഐ ബാബുരാജ്, എ.എസ്.ഐ ജയദേവന്, പോലീസുകാരായ ബിജേഷ്, അനില്‍, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/Joy-Anvar-700x400.jpg)
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]