മലപ്പുറം പള്ളിക്കല്‍ ബസാറില്‍ രണ്ട് കുഞ്ഞുങ്ങളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ചാടിപ്പോയ കാമുകിയേയും കാമുകനേയും പിടികൂടി പോലീസ്

മലപ്പുറം  പള്ളിക്കല്‍ ബസാറില്‍ രണ്ട് കുഞ്ഞുങ്ങളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ചാടിപ്പോയ കാമുകിയേയും കാമുകനേയും പിടികൂടി പോലീസ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അവിവാഹിതനായ കാമുകനൊപ്പം ചാടിപ്പോയ ഭര്‍തൃമതിയായ യുവതിയും, കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ പരാതിയിലാണ് മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും കാമുകനെയും തേഞ്ഞിപ്പലം പോലീസ് ബാല നീതി നിയമ പ്രകാരം കേസെടുത്ത് എടുത്ത്
അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെയും യുവതിയെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിക്കല്‍ ബസാറില്‍ അടുത്തടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന അവിവാഹിതനായ യുവാവും യുവതിയും കഴിഞ്ഞ നാലാം തിയ്യതിയാണ് കടന്നു കളഞ്ഞത്.

 

Sharing is caring!