മലപ്പുറം മരുതയില്‍ ആട്ടിന്‍കൂട്ടില്‍ 13കാരന് തൂങ്ങി മരിച്ചു
മലപ്പുറം എടക്കര മരുതയില്‍ എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരന് ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്-സുബി ദമ്പതികളുടെ മകന് നിഖിലാണ്(13) മരിച്ചത്. രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാല്‍ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാര്‍. ബുധനാഴ്ച രാവിലെ ആറിനാണ് വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച ആട്ടിന്‍ കൂട്ടില്‍ നിഖിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.മരുത ഗവ. ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയ മൃതദേഹം വൈകിട്ടോടെ സംസ്കരിച്ചു. സഹോദരങ്ങള്‍: നേഹ, നയന, സ്ഞജന, നന്ദന.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]