മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവ് ഒളിവില്‍ കഴിഞ്ഞത് മരണ വീട്ടില്‍
മലപ്പുറം: ഭര്‍തൃവീട്ടില്‍ മകള്‍ നേരിട്ട പീഡനത്തില്‍ മനം നൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ മകളുടെ ഭര്‍ത്താവ് ഊര്‍ങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടന്‍ അബ്ദുല്‍ ഹമീദിനെ (30) ഒളിവില്‍ കഴിഞ്ഞത് അടുത്തിടെ മരണം നടന്ന ഒരു ബന്ധുവിന്റെ വീട്ടില്‍. അതും പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ പോലും ഉപയോഗിക്കാതെയും. പ്രതി അറസ്റ്റിലായത് ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ്. വിഷയം നിയമസഭയില്‍ വരെ ചര്ച്ചയാവുകും ബന്ധുക്കള്‍ പോലീസിനെതിരെ ആരോപണം ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.
പ്രതി മലപ്പുറം ഊര്‍ങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടന്‍ അബ്ദുള്‍ ഹമീദി(30) നെയാണ് അറസ്റ്റ്
ചെയ്തത്. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് കഴിഞ്ഞ 23നാണ് ചെങ്ങാറായി മൂസക്കുട്ടി റബര്‍ തോട്ടത്തില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. അതിനു മുമ്പ് മൂസക്കുട്ടി സ്വന്തം ഫോണില്‍ മകളുടെ ദുരവസ്ഥ സംബന്ധിച്ചുള്ള ശബ്ദരേഖ റിക്കാര്‍ഡ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സംഭവം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. മൂസക്കുട്ടിയുടെ മരണം സംബന്ധിച്ച കേസ് വണ്ടൂര്‍ പോലീസാണ് അനേഷിക്കുന്നത്.
കഴിഞ്ഞ മൂന്നിന് 60 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി മൂസക്കുട്ടിയുടെ മകള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡന കേസിലാണ് ഭര്‍ത്താവ് ഹമീദ് ഇപ്പോള്‍ അറസ്റ്റിലായത്. കേസില്‍ ഹമീദിന്റെ മാതാപിതാക്കളും പ്രതികളാണ്. സംഭവം വിവാദമായതോടെ ഹമീദും പിതാവ് ഇസ്മായിലും മാതാവ് ഫാത്തിമയും ഒളിവില്‍ പോവുകയായിരുന്നു. ഫോണ്‍ ഉപയോഗിക്കാതെ അരീക്കോട് കുനിയില്‍ അടുത്തിടെ മരണം നടന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇവര്‍. സംഭവം നിയമസഭയില്‍ വരെ ചര്‍ച്ചയാവുകയും പോലീസിനെതിരെ ആരോപണമുയര്‍ന്നിരുന്നു. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ 24 മണിക്കൂര്‍ കഠിന പരിശ്രമമാണ് പ്രതികളുടെ ഒളിത്താവളം കണ്ടുപിടിച്ച് അറസ്റ്റിലേക്ക് വഴി തെളിച്ചത്. വണ്ടൂര്‍ പോലീസ് അന്വേഷിക്കുന്ന ആത്മഹത്യാ കേസ് വകുപ്പ് മാറ്റി ആത്മഹത്യാ പ്രേരണ കുറ്റമായി മാറ്റി. ഇതോടെ വണ്ടൂര്‍ പോലീസും പ്രതികളെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ 23-ന് ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ ചില ബന്ധുക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം ഊര്ങ്ങട്ടീരി തെഞ്ചീരിയിലെത്തി ഹമീദിന്റെ വീട്ടില്‍ ആക്രമണം നടത്തിയതിന് അരീക്കോട് പോലീസും ഒരു കേസെടുത്ത് അനേഷിക്കുന്നുണ്ട്. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് കേസനേഷണം. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]