മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ കാമുകിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം
വീട്ടില്ജോലിക്കുവന്ന കല്പണിക്കാരന് 26കാരിയായ യുവതിയുടെ കാമുകനായി മാറുകയും അവസാനം യുവതിയേയും കുഞ്ഞിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 15 വര്‍ഷം അധിക തടവും 2,75,000രൂപ പിഴയും വിധിച്ച് കോടതി.
മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അതി നിഷ്ഠൂരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി വിലയിരുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അധിക തടവു ശിക്ഷയ്ക്ക് ശേഷമാകും ജീവപര്യന്തം തടവു ശിക്ഷ ആരംഭിക്കുക. പ്രതി ചെയ്ത ഹീനകൃത്യത്തിന് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. അവിഹിത ബന്ധം മറയ്ക്കാനാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കേസില്‍ പ്രതി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രതി കൈഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കിയിരുന്നു.
പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന് ദില്‍ഷാദ് (7) എന്നിവരെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസല്‍മ താമസിക്കുന്ന വീട്ടിലെത്തിയ പ്രതിയും കാമുകനായ വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫ് (42) കൊടുക്രൂരത ചെയ്തത്. കാടാമ്പുഴ പുലിക്കണ്ടം വലിയപീടിയേക്കല്‍ മരക്കാരുടെ മകള്‍ ഉമ്മുസല്‍മയേയും ഏഴുവയസ്സുകാരനായ മകന് ദില്‍ഷാദ് എന്നിവരെയാണ് പ്രതികൊലപ്പെടുത്തിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മുസല്‍മ കാരക്കോട് മേല്‍മുറിയിലെ വീട്ടില്‍ കാവുംപുറം സ്കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെ വീട്ടില്‍ കല്പണിക്ക് വന്നാണ് ഷരീഫ് ഉമ്മുസല്‍മയുമായി അടുപ്പം സ്ഥാപിക്കുന്നത്. നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മുസല്‍മയെ കാമുകനായ പ്രതി നിരന്തരം സന്ദര്‍ശിക്കാറുണ്ടായിരുന്നു.
തുടര്‍ന്നു ഷരീഫില്‍ നിന്നും ഉമ്മുസല്‍മ ഗര്‍ഭം ധരിച്ചു. ഇക്കാര്യം തന്റെ ഭാര്യ അറിയുമെന്ന ഭീതിയില്‍ 2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസല്‍മ താമസിക്കുന്ന വീട്ടിലെത്തിയ ഷരീഫ് ഉമ്മുസല്‍മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. തുടര്‍ന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവം കണ്ട മകനെയും പ്രതി ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മുസല്‍മ പ്രതിയുടെ അക്രമത്തിനിടെ പ്രസവിച്ചു.
ഈ കുഞ്ഞും മരണപ്പെട്ടു. മേയ് 25ന് വീടിനകത്തു നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2017 ജുണ് നാലിന് കരിപ്പോളില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സി ഐ കെ എം സുലൈമാന്‍ പ്രതി ഷരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കാനിരിക്കെ പ്രതി സ്വന്തം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസുവാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]