നാളെ മുതല്‍ നിലമ്പൂര്‍ നിന്നും കോട്ടയത്തേക്കുള്ള സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും
മലപ്പുറം: നാളെ മുതല്‍ നിലമ്പൂര്‍ നിന്നും കോട്ടയത്തേക്കുള്ള സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ മുതല്‍ ആരംഭിക്കുന്ന സര്‍വീസില്‍ യാത്രാനിരക്ക് കെഎസ്ആര്‍ടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് ഇത് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും. നാളെ മുതല്‍ ആരംഭിക്കുന്ന സര്‍വീസില്‍ യാത്ര ചെയ്യുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റില്‍ 280 രൂപ നല്‍കേണ്ട സാഹചര്യത്തില്‍ ട്രെയിനില്‍ വെറും105 രൂപ മാത്രം മതിയാകും. കൂടാതെ എറണാകുളത്തേക്ക് കെഎസ്ആര്‍ടിസിയില്‍ 229 രൂപയാകുമ്പോള്‍ ട്രെയിനില്‍ 90 രൂപ മാത്രമേ ആകുള്ളൂ. കൂടാതെ 65രൂപ നിരക്കില്‍ തൃശൂര്‍ വരെയും യാത്ര ചെയ്യാവുന്നതാണ്. കോട്ടയത്തുനിന്ന് പുലര്‍ച്ചെ 5.15ന് പുറപ്പെടുന്ന ട്രെയിന്‍ 11.45ന് നിലമ്പൂരെത്തും. തുടര്‍ന്ന് വൈകുന്നേരം3.10 നിലമ്പൂരില്‍ നിന്ന് മടങ്ങുന്ന ട്രെയിന്‍ 10.15ന് കോട്ടയത്തെത്തും.
ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. റിസര്‍വേഷന്‍ സൗകര്യം ഉള്ള സ്റ്റേഷനുകളിലോ അല്ലെങ്കില്‍ https://www.irctc.co.in/nget/train-search സൈറ്റിലോ അല്ലെങ്കില്‍ IRCTC Rail Connect മൊബൈല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. സീറ്റ് ഒഴിവുണ്ടെങ്കില്‍ റിസര്‍വേഷന്‍ സൗകര്യമുള്ള സ്റ്റേഷനുകളില്‍ അര മണിക്കൂര്‍ മുന്‍പ് കറന്റ് റിസര്‍വേഷനും ചെയ്യാന്‍ സാധിക്കും.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]