നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്ക് അറിയാമെന്ന് പി.വി.അന്‍വര്‍

മലപ്പുറം: നിയമസഭയില്‍ എപ്പോള്‍ വരണമെന്നതു തനിക്ക് അറിയാമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. വി.ഡി. സതീശന്റെ ഉപദേശം വേണ്ട. ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നും അറിയാം. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാനും അറിയാമെന്നും ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറയുന്നു. അന്‍വര്‍ നിയമസഭയില്‍ എത്താതിരുന്ന സാഹചര്യത്തില്‍
പി.വി.അന്‍വര്‍ മാറി നില്‍ക്കുന്നത് ബിസിനസ്സിനാണെങ്കില്‍ അദ്ദേഹം രാജി വെച്ച് പോകുന്നതാണ് നല്ലതെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടു വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശര്‍ പറഞ്ഞിരുന്നു. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തില്‍ ഒരു ദിവസം പോലും അന്‍വര്‍ പങ്കെടുത്തില്ല. അവധി അപേക്ഷ പോലും നല്‍കാതെയാണ് ഈ വിട്ടുനില്‍ക്കല്‍ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.

Sharing is caring!