മലപ്പുറം കരുവാരക്കുണ്ടിലെ വീട്ടില്‍ കുഴിഞ്ഞു വീണ 30കാരന് ആശുപത്രിയില്‍വെച്ച് മരിച്ചു
മലപ്പുറം കരുവാരക്കുണ്ടിലെ വീട്ടില്‍ കുഴിഞ്ഞു വീണ 30കാരന് ആശുപത്രിയില്‍വെച്ച് മരിച്ചു. കരുവാരക്കുണ്ടില്‍ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്ന കോഴിക്കോട് ഓമശ്ശേരി വേനപ്പാറ പുതുമന ജോസിന്റെ മകന് എബിന് ജോസ് (30) ആണ് മരിച്ചത്. എബിന് ജോസ് താമസിക്കുന്ന കരുവാരക്കുണ്ടിലെ വീട്ടില്‍വെച്ച് കുഴഞ്ഞു വീണ എബിന്ജോസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അവിവാഹിതനാണ്. മാതാവ് : ലിസി. സഹോദരന് : നിതിന്‍ കാനഡ. കരുവാരക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വേനപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ സംസ്കരിച്ചു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]