താനൂരില്‍ ലോറിയും മിനി ബസ്സും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

താനൂരില്‍ ലോറിയും മിനി ബസ്സും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

താനൂര്‍: താനൂര്‍ ദേവധാര്‍ മേല്‍പാലത്തിന് മേല്‍ ലോറിയും മിനി ബസ്സും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരണമടഞ്ഞു. കോഴിക്കോട് കുറ്റിക്കാട്ട് മുനീര്‍ (40)യാണ് മരണമടഞ്ഞത്. വൈകീട്ട് 5.30ഓടെയാണ് അപകടം നടന്നത്, കോഴിക്കോട്ട് നിന്നും ഗോതമ്പുമായി കുറ്റിപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തിരൂര്‍ ഭാഗത്ത് നിന്നും യാത്രക്കാരുമായി വരികയായിരുന്ന മിനി ബസ്സുമാണ് കൂട്ടിയിടിച്ചത്. ദേവധാര്‍ ടോള്‍ ബൂത്തിന് സമീപം വെച്ച് മറ്റൊരു വാഹനത്തെ മറികടന്ന് കൊണ്ട് പോകുന്നിതിനിടയില്‍ എതിരെ വന്ന മിനി ബസ്സ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടി യുടെ ശക്തിയില്‍ ലോറി ഡ്രൈവര്‍ ക്യബിനകത്ത് കുടുങ്ങി പോയി. ലോറിയിലെ ക്ലീനര്‍ പുറത്തേക്കു തെറിച്ചുവീണു. താനൂര്‍ കളരിപ്പടിയില്‍ നിന്നും തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസും ട്രോമകേയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ഒരു മണികൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടന്‍ തിരൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മൃതദേഹം തിരൂര്‍ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ്. വാഹനങ്ങള്‍ കൂട്ടിയിടിച്ചതില്‍ ബസ്സിലുള്ള യാത്രക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവസ്ഥലത്ത് താനൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

 

Sharing is caring!