ആത്മഹത്യയുടെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറ്റിയ മുനവ്വറലി തങ്ങളെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് പാലായിലെ ബിന്ദുവും കുടുംബവും
പാണക്കാട് : ആത്മഹത്യയുടെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറ്റിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് പാലായിലെ ബിന്ദുവും കുടുംബവും. കഴിഞ്ഞ മാസം 21 നാണ് തന്റെ ദയനീയാവസ്ഥ അവസാനത്തെ വഴിയെന്നോണം ബിന്ദു ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സഹൃദയരിലേക്കെത്തിച്ചത്. പോസ്റ്റ് ഏറ്റെടുത്ത മുനവ്വറലി ശിഹാബ് തങ്ങള്‍ ബിന്ദുവിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും നാനാവഴികളില്‍ നിന്ന് സഹായങ്ങള്‍ ബിന്ദുവിനെ തേടി വരികയും ചെയ്തു. ലോണും ജപ്തിയും ഒഴിവായിക്കിട്ടിയ ആശ്വാസത്തില്‍ പാണക്കാട്ടേക്ക് ഓടിയെത്തി നന്ദി പറയുകയായിരുന്നു ബിന്ദുവും കുടുംബവും.
ഹാര്‍ട്ടിനും കിഡ്‌നിക്കും വയ്യാത്ത ആളാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ദിവസവും 500 600 രൂപ കച്ചവടം കിട്ടുന്ന ചെറിയ ഹോട്ടല്‍ നടത്തിയാണ് അവരുടെ കുടുംബം കഴിഞ്ഞിരുന്നത്.
ആളുകളില്‍ നിന്ന് കടം വാങ്ങിച്ചും ബാങ്കില്‍ നിന്ന് ലോണെടുത്തുമാണ് ഇത്രയും നാള്‍ ചികിത്സ നടത്തിയത്. ഇപ്പോള്‍ കിട്ടുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് ബാങ്കുകാര്‍ വീട്ടില്‍ വന്ന് ജപ്തി നോട്ടീസ് ഒട്ടിച്ചത്. അഞ്ചു ലക്ഷമാണ് ബാങ്കില്‍ അടക്കേണ്ടത്. തീര്‍ത്തും നിസ്സഹായമായ അവസ്ഥയിലായിരുന്നു രണ്ട് വിദ്യാര്‍ത്ഥിനീകള്‍ ഉള്‍പ്പെടുന്ന ഈ കുടുംബം . ഗര്‍ഭാശയ രോഗമുള്ള ബിന്ദുവിന്റെ ഓപ്പറേഷന്‍ നടത്താനും കയ്യില്‍ പണമില്ല. ജപ്തി കൂടിയായപ്പോള്‍ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തീരുമാനത്തില്‍ ബിന്ദുവിന് എത്തേണ്ടി വന്നത്.
അവസാന ശ്രമമായിട്ടാണ് തന്റെ ദുരവസ്ഥയെക്കുറിച്ച് ബിന്ദു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ചാരിറ്റി പ്രവര്‍ത്തകരിലും ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകളിലും പ്രതീക്ഷയര്‍പ്പിച്ചാണ് ബിന്ദു തന്റെ പെണ്‍മക്കളില്‍ ഒരാളുടെ ബാങ്ക് ഡീറ്റയില്‍സ് സഹിതം സഹായം തേടിയത്. ദൈവം തന്ന ജീവന്‍ കളയാന്‍ ആഗ്രഹമുണ്ടായിട്ടല്ല, മറ്റൊരു വഴിയില്ലാത്തത് കൊണ്ടാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നാണ് ബിന്ദു പറയുന്നത്. പാണക്കാട് മുനവ്വര്‍ അലി തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരുടെയെങ്കിലും ശ്രദ്ധയിലോ തങ്ങളുടെ കാര്യം അറിയിക്കണമെന്ന ബിന്ദുവിന്റെ അഭ്യര്‍ത്ഥനയാണ് ഒടുവില്‍ വെളിച്ചം കണ്ടത്. പ്രവാസികളും നാട്ടുകാരുമെല്ലാം ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ ബിന്ദുവിന്റെ ജീവിതം തിരിച്ചുകിട്ടുകയായിരുന്നു
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]