മുസ്ലിംലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കുമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം : മുസ്ലിംലീഗ് ലിംഗവിവേചനമുള്ള പാര്‍ട്ടിയല്ലെന്നും മുസ്ലിംലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തിരൂരില്‍ പറഞ്ഞു. ഹരിതയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് 2000ത്തിലധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ കൊണ്ടുവരികയാണ് മുസ്ലിംലീഗ് ചെയ്തത്. പിന്നെവിടെയാണ് ലിംഗ വിവേചനം. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശത്തിന് നിയമസഭയില്‍ തന്നെ മറുപടി കൊടുത്തിട്ടുണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

Sharing is caring!