ആന്ധ്രയില്‍ നിന്നും കടത്തിയ ഏഴരക്കിലോ കഞ്ചാവുമായി നിലമ്പൂരിലെ 27കാരന്‍ പിടിയില്‍

ആന്ധ്രയില്‍ നിന്നും കടത്തിയ ഏഴരക്കിലോ കഞ്ചാവുമായി നിലമ്പൂരിലെ 27കാരന്‍ പിടിയില്‍

നിലമ്പൂര്‍: ആന്ധ്രയില്‍ നിന്നും ട്രെയിനില്‍ ഏഴരകിലോ ഗ്രാം കഞ്ചാവുമായെത്തിയ നിലമ്പൂര്‍ സ്വദേശിയായ യുവാവ് പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായി. ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നിലമ്പൂര്‍ എടക്കര തെക്കര തൊടിക വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് സ്വാലിഹി(27) നെയാണ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ആന്റി നര്‍ക്കോട്ടിക് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗം വിശാഖപട്ടണത്ത് എത്തി അവിടെനിന്ന് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ചു മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പാണ്ടിക്കാട് വണ്ടൂര്‍ എടക്കര എന്നീ സ്ഥലങ്ങളില്‍ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നല്‍കി. ഇതിനുമുന്‍പും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. മുമ്പ് രണ്ടു തവണ മോഷണക്കേസില്‍ പ്രതി ആകുകയും ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട് കേസ് തുടരന്വേഷണത്തിന് എക്‌സൈസിന് കൈമാറി. ആര്‍.പി.എഫ് കമാന്‍ഡന്റ് ജെതിന്‍ ആര്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍പിഎഫ് സിഐ. എന്‍. കേശവദാസ്,
എ എസ് ഐ മാരായ. കെ. സജു, സജി അഗസ്റ്റിന്‍, എക്‌സൈസ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ ആര്‍.എസ് സുരേഷ്, ആര്‍.പി.എഫ് . കോണ്‍സ്റ്റബിള്‍ മാരായ എന്‍. അശോക്, ഒ.കെ അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, ഡി.. പോള്‍, പി.ഡി ശരവണന്‍, പി. സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

 

 

 

Sharing is caring!