40കാരനെ മലപ്പുറം ജില്ലയില്‍നിന്നും നാടുകടത്തി
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് യുവാവിനെതിരെ കാപ്പ നിയമം ചുമത്തി മലപ്പുറം ജില്ലയില്‍ നിന്ന് നിലമ്പൂര്‍ സ്വദേശിയെ നാടുകടത്തി. നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തേക്കില്‍വീട്ടില്‍ ശദാബി (40) നെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ലാ പൊലീസ് മേധാവി സുജിദ് ദാസിന്റെ സ്പെഷ്യല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാളെ വിലക്കികൊണ്ട് തൃശൂര്‍ മേഖല ഡെപ്യൂട്ടി പൊലിസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ.അക്ബര്‍ ഉത്തരവിറക്കി. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പൊലിസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് നടപടി.
മമ്പാട് ഒരു വീട്ടില്‍ കയറി സ്ത്രീയെയും മകനെയും മര്‍ദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറില്‍ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങി നിലമ്പൂര്‍ സ്റ്റേഷന് പരിധിയില്‍ 2015 മുതല്‍ 7 കേസുകളാണ് ഇയാള്‍ക്കെതിരേ ഉള്ളത്. 2020ലാണ് കൂടുതല്‍ കേസുകളും ചാര്‍ജ് ചെയ്തത്. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ, നിലമ്പൂര്‍ പൊലിസ് സ്റ്റേഷനിലോ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫിസിലോ വിവരം അറിയിക്കണമെന്നും പൊലിസ് അറിയിച്ചു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]