അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു
അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു
മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് (49) ആണ് താമസസ്ഥലത്ത് വെച്ച് ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അശീറയില്‍ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു.
അടുത്ത ആഴ്ച നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ത്വായിഫ് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലുള്ള മൃതദേഹം സംസ്കാരത്തിനുള്ള മരണാന്തര നടപടികള്‍ ത്വായിഫ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
ജിസാനില്‍ നിന്നും സഹോദരീ ഭര്ത്താക്കന്മാരായ ഉസ്മാന്, യൂസഫ് എന്നിവര്‍ ത്വായിഫിലെത്തിയിട്ടുണ്ട്.ഭാര്യ: റസീന മക്കള്‍ അസ്ന, അനസ്, മരുമകന്: നിഷാദ് (യുഎഇ), സഹോദരങ്ങള്‍ ഷറഫുദ്ദീന്, റംല, റസിയ, പരേതനായ മുഹമ്മദിന്റെ മകനാണ്
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]