മലപ്പുറം വള്ളിക്കുന്നില്‍ ട്രെയിന്‍ ഇടിച്ച് 72കാരന് മരിച്ചു
മലപ്പുറം വള്ളിക്കുന്നില്‍ ട്രെയിന്‍ ഇടിച്ച് അരിയല്ലൂരിലെ 72കാരന് മരിച്ചു. അരിയല്ലൂര്‍ ചെട്ടിച്ചിവീട്ടില് ദേവദാസന്(72 )ആണ് ഇന്ന് പുലര്‍ച്ചെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനുമുമ്പില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചത്.
മുപ്പത്തഞ്ചു വര്‍ഷം ലബനോണില്‍ ആയിരുന്ന ദേവദാസന്, കുടുംബവുമായി ഒരു ബന്ധവുമില്ലായിരുന്നു. എംബസിയുമായി ബന്ധപെട്ടിട്ടും ആളെ കണ്ടുകിട്ടിയില്ല . അങ്ങിനെയാണ് നാലുവര്‍ഷം മുന്‍പ് നാട്ടില്‍ എത്തിയത്.
സ്വന്തം വീട്ടുകാര്‍ അദ്ദേഹത്തെ സ്വീകരിച്ചെങ്കിലും ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയാണുണ്ടായത്. ഒരു മകളും ഒരു മകനും ഉണ്ട് . പരപ്പനങ്ങാടി പോലീസ് സ്ഥലത്തുവന്നു മൃതദേഹം പോസ്റ്റുമോട്ടത്തിനയച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് ദേവദാസിന്റെ ഒരു സഹോദരന് അനില്‍കുമാര്‍ ഇതേ സ്ഥലത്തുതന്നെ ട്രെയിന്‍ തട്ടി മരിച്ചത്.
ഭാര്യ : അംബിക. മകള്‍ : സിനി. മകന് : ഷിനോയ്
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]