ജില്ലയില്‍ 9376 കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക്
അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക്. ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹമായ കൈവശം വച്ചിരുന്നവര്‍ക്ക് അവ പിഴയില്ലാതെ അതത് സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ സ്വമേധയാ ഹാജരാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ അര്‍ഹരായ പതിനായിര കണക്കിന് കുടുംബങ്ങള്‍ക്കാണ് പുതുതായി ബി.പി.എല്‍ (മുന്‍ഗണന വിഭാഗത്തിലുള്ള ) റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നത്. ഈ പദ്ധതിയിലൂടെ ജില്ലയില്‍ പുതുതായി 9,376 കുടുംബങ്ങളാണ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഏറനാട് താലൂക്കില്‍ 1,232, നിലമ്പൂര്‍ താലൂക്കില്‍ 1,031 എന്നീ കണക്കില്‍ അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ പെരിന്തല്‍മണ്ണയില്‍ 1,516 കുടുംബങ്ങളെയാണ് പുതുതായി സിവില്‍ സപ്ലൈസ് വകുപ്പ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. തിരൂര്‍ താലൂക്കില്‍ 2,181, തിരൂരങ്ങാടി 1,594, പൊന്നാനി 671, കൊണ്ടോട്ടി 1,151 എന്നീ കണക്കിലുമാണ് പുതുതായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ബഷീര്‍ പറഞ്ഞു. ഇതുവരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 1,19,866 കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായിരിക്കുന്നത്. അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് അവ പിഴയില്ലാതെ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് മാറാനും അര്‍ഹരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും സിവില്‍ സപ്ലൈസ് വകുപ്പ് ഇനിയും സമയം അനുവദിച്ചിട്ടുണ്ട്.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]