ജില്ലയില്‍ വൈറസ്ബാധിതര്‍ കുറയുന്നു

മലപ്പുറം ജില്ലക്ക് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ശനിയാഴ്ച (2021 ഒക്ടോബര്‍ രണ്ട്) 845 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.35 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,346 പേര്‍ ശനിയാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 5,37,413 പേരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 828 പേര്‍ക്കും ആറ് പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിന്ന് തിരിച്ചെത്തിയവരാണ്.
41,995 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 12,403 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 693 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 122 പേരും 95 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര്‍ ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]