ഹരിതയെ ഒതുക്കി മുസ്ലിംലീഗ് ഇനി കോളജ് കമ്മിറ്റികളില്‍ മാത്രം

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിത ഇനി കോളജ് കമ്മിറ്റികളില്‍ മാത്രം. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ചയായി. ഹരിതയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗരേഖ പ്രവര്‍ത്തകസമിതി അംഗീകരിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഹരിതക്ക് സംസ്ഥാന ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളജ് കമ്മിറ്റികള്‍ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതല്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കോളജുകളില്‍ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.
അതേസമയം മുസ്ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താന്‍ അന്വേഷണസമിതിയെ നിയമിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും കഠിനാധ്വാനത്തിലൂടെ മുസ്ലിം ലീഗിന് തിരിച്ചു വരാന്‍ കഴിയുമെന്നും എന്നാല്‍ യുഡിഎഫിന്റെ തിരിച്ചു വരവ് ആശങ്കയിലാണെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലും പരസ്യപ്പോരിലും കടുത്ത അസംതൃപ്തിയാണ് പ്രവര്‍ത്തകസമിതിയില്‍ നേതാക്കള്‍
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]