മലപ്പുറത്തുകാരന് എന്‍.ഐ.എ അഡി.എസ്.പി എ.പി ഷൗക്കത്തലിക്ക് ഐപിഎസ് അനുവദിച്ചു
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ് പി എ.പി ഷൗക്കത്തലി അടക്കം 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. മലപ്പുറം വാണിയമ്പലം സ്വദേശിയാണ് ഷൗക്കത്തലി.
ഷൗക്കത്തലിക്കൊപ്പം ടി പി കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ വി സന്തോഷും ഐപിഎസ് കിട്ടിയവര്‍ക്കൊപ്പമുണ്ട്. എ ആര് പ്രേംകുമാര്‍, ഡി മോഹനന്, ആമോസ് മാമ്മന്‍, വി യു കുര്യാക്കോസ്, എസ് ശശിധരന്, പി എന്‍ രമേഷ് കുമാര്‍, എം എല്‍ സുനില്‍ എന്നിവരാണ് ഐ പി എസ് ലഭിച്ച മറ്റുള്ളവര്‍.
സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖരന് വധക്കേസില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തെയും സിപിഎം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ പി ഷൗക്കത്തലി ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, ടിപി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷൗക്കത്തലി എന്‍ഐഎയിലേക്കു ഡെപ്യൂട്ടേഷനില്‍ പോവുകയായിരുന്നു.
പിഎസ്സിയുടെ എസ് ഐ റാങ്ക് പട്ടികയില്‍ ഒന്നാമനായിരുന്നു ഷൗക്കത്തലി. മൂന്നാം റാങ്കുകാരനായിരുന്നു കെ വി സന്തോഷ്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]