ജില്ലയില്‍ 1,125 പേര്‍ക്ക് വൈറസ്ബാധ
39,898 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 17 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 39 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
12,909 പേര് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 705 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 143 പേരും 102 പേര് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 73 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.
36.38 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇതുവരെ 36,38,532 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 27,27,831 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 9,10,701 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധ വാക്സിന് വിതരണം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത നിലനില്ക്കുമ്പോള് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവര് വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഒക്ടോബര്‍ 01) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 05
ആലങ്കോട് 07
ആലിപ്പറമ്പ് 28
അമരമ്പലം 19
ആനക്കയം 04
അങ്ങാടിപ്പുറം 19
അരീക്കോട് 13
ആതവനാട് 19
ഊരകം 18
ചാലിയാര്‍ 01
ചീക്കോട് 05
ചേലേമ്പ്ര 07
ചെറിയമുണ്ടം 05
ചെറുകാവ് 06
ചോക്കാട് 03
ചുങ്കത്തറ 08
എടക്കര 03
എടപ്പറ്റ 02
എടപ്പാള്‍ 09
എടരിക്കോട് 06
എടവണ്ണ 16
എടയൂര്‍ 05
ഏലംകുളം 11
ഇരിമ്പിളിയം 03
കാലടി 04
കാളികാവ് 16
കല്പകഞ്ചേരി 11
കണ്ണമംഗലം 17
കരുളായി 07
കരുവാരക്കുണ്ട് 08
കാവനൂര്‍ 14
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 08
കോഡൂര്‍ 10
കൊണ്ടോട്ടി 23
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 18
കുറുവ 12
കുറ്റിപ്പുറം 10
കുഴിമണ്ണ 03
മക്കരപ്പറമ്പ് 05
മലപ്പുറം 55
മമ്പാട് 24
മംഗലം 09
മഞ്ചേരി 38
മങ്കട 22
മാറാക്കര 14
മാറഞ്ചേരി 05
മേലാറ്റൂര്‍ 06
മൂന്നിയൂര്‍ 18
മൂര്‍ക്കനാട് 07
മൂത്തേടം 04
മൊറയൂര്‍ 22
മുതുവല്ലൂര്‍ 03
നന്നമ്പ്ര 10
നന്നംമുക്ക് 03
നിലമ്പൂര്‍ 16
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 07
ഒഴൂര്‍ 02
പള്ളിക്കല്‍ 10
പാണ്ടിക്കാട് 22
പരപ്പനങ്ങാടി 12
പറപ്പൂര് 06
പെരിന്തല്‍മണ്ണ 19
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 06
പെരുവള്ളൂര്‍ 07
പൊന്മള 12
പൊന്മുണ്ടം 06
പൊന്നാനി 09
പൂക്കോട്ടൂര്‍ 26
പോരൂര്‍ 05
പോത്തുകല്ല് 01
പുലാമന്തോള്‍ 10
പുളിക്കല്‍ 10
പുല്‍പ്പറ്റ 06
പുറത്തൂര്‍ 10
പുഴക്കാട്ടിരി 09
താനാളൂര്‍ 03
താനൂര്‍ 07
തലക്കാട് 03
തവനൂര്‍ 10
താഴേക്കോട് 05
തേഞ്ഞിപ്പലം 10
തെന്നല 04
തിരുനാവായ 07
തിരുവാലി 05
തൃക്കലങ്ങോട് 18
തൃപ്രങ്ങോട് 08
തുവ്വൂര്‍ 09
തിരൂര്‍ 16
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 25
വളാഞ്ചേരി 09
വളവന്നൂര്‍ 08
വള്ളിക്കുന്ന് 12
വട്ടംകുളം 24
വാഴക്കാട് 11
വാഴയൂര്‍ 05
വഴിക്കടവ് 15
വെളിയങ്കോട് 05
വേങ്ങര 16
വെട്ടത്തൂര്‍ 08
വെട്ടം 03
വണ്ടൂര്‍ 16
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന് നല്കി ചുങ്കത്തറ ആരോഗ്യ ബ്ലോക്ക്
കോവിഡ് പ്രതിരോധ വാക്സിന് വിതരണത്തില്‍ ചരിത്ര നേട്ടം കൈവരിച്ച് ചുങ്കത്തറ ആരോഗ്യ ബ്ലോക്ക്. ബ്ലോക്കിന് കീഴിലുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് ലഭ്യമാക്കി. ജില്ലയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആരോഗ്യ ബ്ലോക്കായി ചുങ്കത്തറ മാറിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, ചാലിയാര്‍, എടക്കര, പോത്തുകല്ല്, അമരമ്പലം, കരുളായി, കുറുമ്പലങ്ങോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമായാണ് ആദ്യ ഡോസ് വാക്സിന് വിതരണം പൂര്‍ത്തിയാക്കിയത്. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ 38,455, മൂത്തേടം 19,765, എടക്കര 24,730, അമരമ്പലം 26,179, പോത്തുകല്ല് 19,212, കരുളായി 17,771, കുറുമ്പലങ്ങോട് 6,145 എന്നിങ്ങനെയാണ് വിതരണം ചെയ്ത ആദ്യ ഡോസ് വാക്സിനുകളുടെ എണ്ണം. സ്ഥലത്തില്ലാത്തവര്‍, കോവിഡ് രോഗം ബാധിച്ച് മൂന്നു മാസം കഴിയാത്തവര്‍, മറ്റു കാരണങ്ങളാല്‍ ഇപ്പോള്‍ വാക്സിന് എടുക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കാണ് ഇനി വാക്സിന് നല്‍കാനുള്ളത്.
തദ്ദേശ ഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരും ഇതര വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണിതെന്നും മറ്റു ആരോഗ്യ ബ്ലോക്കുകളും വരും ദിവസങ്ങളില്‍ ഈ നേട്ടം കൈവരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
—
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]