മലപ്പുറം വാഴക്കാട് ഭാര്യയെ കഴൂത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: വാഴക്കാട് ഷാക്കിറ കൊലക്കേസില്‍ ഭര്‍ത്താവ് ഷമീര്‍ പിടിയില്‍. പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു കൊലപാതകം. പിഞ്ചുമക്കള്‍ നോക്കി നില്‍ക്കെയാണ് ഇരുപത്തേഴുകാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. പ്രതിയായ ഷമീറിനെ മാവൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
കുടുംബ വഴക്കിനിടെയാണ് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ച് ഷാക്കിറയെ കൊലപ്പെടുത്തിയത്. ബഹളം കേട്ട് എട്ടും ആറു വയസും പ്രായമുള്ള കുട്ടികളും ഉണര്‍ന്നിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് മുഹമ്മദ് ഷമീര്‍ പലരോടും വിളിച്ചു പറഞ്ഞതോടെയാണ് അയല്‍ക്കാരുടെ സഹായത്തോടെ പൊലീസ് വാതില്‍ തുറന്ന് അകത്തു കടന്നത്. ഭക്ഷണമുറിയിലായിരുന്നു മൃതദേഹം. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.
ചെങ്കല്‍ ക്വാറിയിലെ തൊഴിലാളിയായ ഷമീര്‍ ഷാക്കിറയുടെ വീടിനടുത്ത് ജോലിക്കെത്തിയപ്പോള്‍ കണ്ട് പ്രണയത്തിലായി വിവാഹം കഴിച്ചവരാണ്. നേരത്തേയും ഭാര്യയെ ഉപദ്രവിച്ചതിന്റെ പേരില്‍ ഷമീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]