14കാരിയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജാമ്യമില്ല

14കാരിയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജാമ്യമില്ല

മഞ്ചേരി : പ്രണയം നടിച്ച് 14കാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ  സ്‌പെഷ്യല്‍ കോടതി തള്ളി.  മേലാറ്റൂര്‍ ചെമ്മാണിയോട് പുത്തന്‍പള്ളി പുളിക്കല്‍ വീട്ടില്‍ ഫസലുറഹ്മാന്‍ (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.  2021 ഏപ്രില്‍ 15, ജൂലൈ 22, 23 തിയ്യതികളില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.  കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ആഗസ്റ്റ് എട്ടിന് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി എസ് ഷാരോണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!