വെള്ളക്കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു

വെള്ളക്കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു

പരപ്പനങ്ങാടി: പാടത്തുള്ള വെള്ളക്കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു. ഉള്ളണം അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ മകന്‍ മുഹമ്മദ് ഷംവീല്‍ (12) ആണ് മരിച്ചത്. ഉള്ളണം എ .എം യു .പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തുക്കളോടെപ്പം നടന്നു പോകുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച്ച രാത്രിയോടെ തന്നെ മരണം സംഭവിക്കുകയായിരുന്നു.മാതാവ്: മുനീറ. സഹോദരങ്ങള്‍: ഷമ്മാസ്, ഷംലിക്ക്.

 

Sharing is caring!