മലപ്പുറത്തുനിന്നും കാണാതായ 51കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

മലപ്പുറം പാണ്ടിക്കാട്ടുനിന്നും കാണായാത 51കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമ്പാനങ്ങാടി സ്വദേശി മൊട്ടാര ശശികുമാര്‍ (51)നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഞായറാഴ്ച രാവിലെ വീട് വിട്ടിറങ്ങിയ ഇദ്ദേഹത്തിനായി ബന്ധുക്കളും നാട്ടുകാരും പാണ്ടിക്കാട് പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയായിരുന്നു. പിന്നീടാണ് വീട്ടിലെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. മാതാവ് : ചിന്നമ്മ. ഭാര്യ : ജയശ്രീ. മക്കള്‍ : അശ്വിനി, ആശ. പാണ്ടിക്കാട് എസ് ഐ മോഹന്‍ദാസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]