ജമാഅത്തിന്റെയും ആര്‍.എസ്.എസിന്റെയും ലക്ഷ്യം ഒന്ന്: ആര്യാടന്‍ മുഹമ്മദ്

ജമാഅത്തിന്റെയും ആര്‍.എസ്.എസിന്റെയും ലക്ഷ്യം ഒന്ന്: ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: മതാധിഷ്ടിത രാഷ്ട്രമാണ് ജമാഅത്തെ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റെയും ലക്ഷ്യമെന്നും ഇരുകൂട്ടരെയും വെടിഞ്ഞ് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്രഥമ കെ.പി.സി.സി പ്രസിഡന്റ് കെ.മാധവന്‍ നായരുടെ 88ാമത് ചരമ ദിനാചരണം ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലുണ്ടായ ലഹളകളില്‍ ഹിന്ദുവിനെയും മുസ്ലിമിനെയും ഒരുമിച്ച് നിറുത്താന്‍ കെ.മാധവന്‍ നായര്‍ക്ക് സാധിച്ചു. ആനിബെസന്റ് അടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കുടിയാന്മാര്‍ക്ക് വേണ്ടി സംസാരിച്ചതും കുടിയാന്‍ നിയമം കൊണ്ടുവരാനുള്ള പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്തതും അദ്ദേഹമാണ്. എസ്.എസ്.എല്‍.സി വരെയുള്ള പഠനം സൗജന്യമായിരിക്കണമെന്ന പ്രമേയം പാസാക്കാന്‍ മുന്നില്‍ നിന്നത് മാധവന്‍ നായരായിരുന്നെന്നും ആര്യാടന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി അദ്ധ്യക്ഷത വഹിച്ചു. എ.പി.അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി, ആര്യാടന്‍ ഷൗക്കത്ത്, മംഗലം ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Sharing is caring!