മലപ്പുറം പന്താവൂരില്‍ ഗൃഹനാഥന് വയലില്‍ മരിച്ച നിലയില്‍
ചങ്ങരംകുളം:പന്താവൂരില്‍ ഗൃഹനാഥനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാലിശ്ശേരി സ്വദേശി പുതുവീട്ടില്‍ ഹൈദ്രോസിന്റെ മകന് ഹുസൈന്(55)നെയാണ് പന്താവൂര്‍ കക്കിടിക്കല്‍ റോഡിലെ വയലോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പന്താവൂരിലുള്ള ഭാര്യവീട്ടില്‍ കുടുംബത്തോടൊപ്പം എത്തിയ ഹുസൈന് തിങ്കളാഴ്ച കാലത്ത് സുബഹി നമസ്കാരത്തിനായി തൊട്ടടുത്ത പള്ളിയിലേക്ക് പോയിരുന്നു.ഏറെ നേരം കഴിഞ്ഞ് തിരിച്ചെത്താതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച കാലത്ത് ഏഴരയോടെ റോഡരികില്‍ വയലില്‍ ഹുസൈന്റെ മൃതദേഹം കണ്ടെത്തിയത്.ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.മാതാവ് : നബീസ.ഭാര്യ: ഷാനിബ.മക്കള്‍:ലുക്ക്മാന്‍,ലുബ്ന .മരുമകന് : നജീബ്
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]