ദുബൈയുടെ എക്‌സ്‌പോയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് യു.എ.ഇ കെ.എം.സി.സി
മലപ്പുറം: ദുബൈയുടെ ലോക അഭിമാന മേളയായ എക്സ്പോ 2020യുടെ അരങ്ങുകള്‍ ഉണരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, എക്സ്പോയില്‍ വന്‍ പ്രവാസി സാന്നിധ്യം ഒരുക്കി യു.എ.ഇ നാഷണല്‍ കെ.എം.സി.സി.യും. ഇതു സംബന്ധിച്ച് എക്സ്പോ അധികൃതരുമായും, ഇന്ത്യന്‍കോണ്‍സുലറ്റുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.
ഇത് പ്രകാരം നവംബര്‍ 5ന് രാത്രി എട്ടു മണി മുതല്‍ പത്തുമണിവരെ ഇന്ത്യന്‍ പവലിയനിലെ ആംഫി തിയേറ്ററില്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ തനത് ആയോധന കലകള്‍ ആയ വാള്‍പയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനവും അവതരിപ്പിക്കും. ഡിസംബര്‍ 3ന് വൈകുന്നേരം ആറു മണി മുതല്‍ രാത്രി ഒമ്പതുമണിവരെ കേരളീയം ‘ എന്ന പേരില്‍ കേരളത്തിന്റെ ജനപ്രിയ നാട്യ കലാരൂപങ്ങള്‍ ആയ മോഹിനിയാട്ടം, കഥകളി, കോല്‍ക്കളി, മാര്‍ഗംകളി, തിരുവാതിര, അറവന, ഒപ്പന തുടങ്ങിയവ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
മാര്‍ച്ച് 11ന്, രാത്രി ഏഴു മുതല്‍ പത്തുവരെ എക്‌സ്‌പോയിലെ ഏറ്റവും വലിയ വേദിയായ ദുബൈ മില്ലേനിയം ആംഫി തിയേറ്ററില്‍ ഇന്‍ഡോ-അറബ് സംസ്‌ക്കാരങ്ങളുടെ സമന്വയ പ്രതീകമായി ‘ സലാം ദുബായ്’ എന്ന പേരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. ദുബൈ സര്‍ക്കാരിന്റെ കോവിഡ് കാല ആരോഗ്യ പ്രവര്‍ത്തങ്ങള്‍ക്കുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഒരു നന്ദിരേഖപ്പെടുത്തലായി ഇത് മാറും. ഇന്ത്യയിലെയും, യു.എ.ഇയിലേയും പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇവ.
യു.എ.ഇയില്‍ ഏറ്റവുമധികം അംഗങ്ങളുള്ള സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ കെ.എം.സി.സിക്കു ലഭിച്ച ഈ അവസരം യു.എ.ഇ യിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടിയുള്ള അംഗീകാരമാണെന്്‌ന ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ പവലിയനുകള്‍ ഒരുക്കുന്ന വിസ്മയലോകങ്ങള്‍ക്കു പുറമേയാണ് കേരളത്തിന്റെ കലയും സംസ്‌കൃതിയും പ്രദര്‍ശിപ്പിക്കുന്ന പ്രകടനങ്ങള്‍ കെ.എം.സി.സി. ഒരുക്കുന്നത്
ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്സ്പോ 2020 ദുബായിക്ക് പുത്തനുണര്‍വേകുമെന്നും കെ.എം.സി.സിക്കും ഈ നവലോക സൃഷ്ടിമേളയില്‍ ഇന്ത്യക്കാരായ 200ല്‍ പരം കല -കായിക പ്രതിഭകളെ അണിനിരത്തി വന്‍ മുന്നേറ്റത്തിന്റെ ഭാഗമാവാന്‍ അവസരം നല്‍കിയതില്‍ നന്ദി ഉണ്ടെന്നും യു.എ.ഇ, കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി. കെ. അന്‍വര്‍ നഹ പറഞ്ഞു.
മുഖ്യരക്ഷാധികാരി ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ദീന്‍, പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി വന്‍ സന്നാഹങ്ങളാണ് അണിയറയില്‍ ഒരുക്കുന്നതെന്നും ഭാരവവാഹികള്‍ പറഞ്ഞു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]